Monday, 30 July 2007

Oru Pravasiyude Dukham

ഒരു പ്രവാസിയുടെ ദുഃഖം

എനിക്കെന്‍‌ഗ്രാമമൊരു സ്വപ്നമായി തീരുന്നു,
പാതികുളിരേകുന്നു, രാമഴപോലവേ.
നീണ്ട നീള്‍‌‌വഴികളില്‍‌സ്വപ്നങ്ങളില്‍‌മാത്ര-
മുണരുന്ന ഗ്രാമമേ, നിനക്കെന്‍‌പ്രണാമം.

പിച്ചനടത്തിയും മണ്ണിലുരുട്ടിയും, മാത്രകളില്‍-
മാത്രമായി ബാല്യ ‌മൊതുക്കിയും,
ഒരു പൂവിതള്‍‌പോലെ കൌമാരമുണരവേ,
ഒത്തിരി മോഹങ്ങള്‍‌കുത്തിനിറച്ചും.

തൊട്ടും തൊടാതെയും, നുള്ളിയും മാന്തിയും,
എന്നെ നിന്നാത്മാവിന്‍‌ഭാഗമാക്കി.
എന്റെവികാരങ്ങളെന്‍‌ഗ്രാമമേ നിന്നിലു-
ണുണരുന്ന ചേതനകള്‍‌പോലെയാ‍യി.

ഒടുവിലീ നെഞ്ജിന്റെ‌താളങ്ങളില്‍‌നിന്നും-
നിന്നെയകറ്റാനുമാകാതെയായി.
നിന്നെപ്പിരിഞ്ഞൊരാ നാളുകളിനെന്‍‌താപ-
മുരുകിയൊലിച്ചെത്ര ദിനരാത്രങ്ങള്‍.

ഇന്നുമാചുടലക്കയങ്ങളില്‍‌നിന്നും-
മുക്തനായില്ലാഞാനെങ്കിലും നീ,
ബോധമനസ്സുകളില്‍‌നിന്നകന്നിങ്ങനെ,
ദൂരേയ്‌ക്ക് പോകുന്നതെന്തിണാണോ?

......................................വര്‍ക്കല ഹനി

No comments: