പോകാം...,
നമുക്കിനിയും പോകാം,
നിലാവിന്,തിരിതെളിച്ചെത്തുംവെളിച്ചത്തിലൂടെ...
ഇന്നിന്റ്റെ ദുരിതങ്ങളേറ്റുവാങ്ങാം,
പിന്-തലമുറകള്‍ക്കായി വിരുന്നൊരുക്കാം...
മറക്കാം,
നമുക്കിനി മറക്കാം,
വിശപ്പിന്റ്റെനീരാളിയിഴയുന്ന വയറിനെയും...
വയറ്റത്തൊരുകല്ലുകെട്ടിവയ്ക്കാമല്ലേല്,
ധ്യാനിച്ചിരിക്കാമീ മരുഭൂമിയില്‍....
അറിവിന്റ്റെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്ന
സ്വാശ്രയപടിപ്പുരകള് താണ്ടിടണ്ടേ?
തുപ്പല് തൊട്ടെണ്ണുന്ന നോട്ടിന് കെട്ടുകളില്‍
മനമുരുകി ശാപം ചൊരിഞ്ഞിടണ്ടേ?
ന്യൂനങ്ങളേറെയും കൊയ്തെടുത്തുള്ളുകളില്
പകയുടെ വിത്തുകള്‍ തിരുകിടുമ്പോള്,
കലാശാല വിട്ടൊരു തീപ്പന്തമായി-
നടുവഴിയിലുറയുന്നു സീമന്തപുത്രന്...
ചീന്തിയെറിഞ്ഞൊരാ ബാലികമാരുടെ
ഉള്ളിലുറയുന്ന ഭ്രൂണങ്ങളില്‍
വിഷമായിരുന്നെന്നറിയാതെയോമനി-
ച്ചിന്നും വളര്‍ത്തും പിശാചുക്കളെ.
ഇനി ഞാനും കാഞ്ചിവലിക്കട്ടെയെന്ന-
രുകിലോതുന്നൊരെട്ടുവയസ്സുകാരന്...
അമ്മയെ സ്നേഹിച്ചു തീരാത്തഭാവത്തില്
വിമാനത്തിലെത്തിയ്ക്കും ഗള്ഫുകാരന്,
കുട്ടിയെ നോക്കുവാന്‍, വീട്ടുവേലയ്ക്കായി
ചാട്ടക്കാരില്ലാതെ വലയുന്നവന്...
തീറെഴുതി, തീറെഴുതി ജീവിങ്ങള്‍,
നകുക്കിനിയുമീ കാഴ്ചകള്‍ കണ്ടുപോകാം...
ദേശസ്നേഹത്തിന് മാറ്റുരച്ചെത്തിയ
വര്‍ണ്ണവെറിയന്മാരെ കണ്ട നമ്മള്,
ഒരു നൂറായുസ്സു ചവിട്ടിമെതിക്കുവാന്
മുന്നിലേയ്ക്കെണ്ണിയെറിഞ്ഞ നമ്മള്,
നെഞ്ചത്തുറയും വിഷാദത്തിണര്പ്പുമായി
രാപ്പകലുകള്‍ വിമാനവും കാത്തിരിപ്പൂ...
തെക്കനും വടക്കനും വംശീയ വിദ്വേഷം
ഉള്ളില്‍ നിറയ്ക്കുന്ന ഭാരതമേ!
മനസ്സുകളില്‍ നിന്നും മനസ്സുകളിലേയ്ക്കു
വേലികള്‍ കെട്ടി മറയ്ക്കുന്നുവോ...
ദ്രാവിഡ ശാന്തരെ ദുരിതത്തിലാഴ്തുവാന്
ആര്യനെ സ്വാഗതം ചെയ്ത ഭൂമി,
നൂറുമതവിശ്വാസമപരാധമായിതന്-
രക്തത്തിലലിയിച്ച തീര്‍ത്ഥഭൂമി,
നിറഞ്ഞൊഴുകും നദി ഗംഗയാല്‍ ശുദ്ധയായി-
തീരാതശുദ്ധയാം പുണ്യഭുമി,
കാണേണ്ട കാഴ്ചകള്‍ കാണാതരുതാത്ത-
തത്രയും കണ്ട ഗാന്ധാരിയായി,
തുള്ളിയുറയുന്ന രുദ്രയായി തീരുന്നു
ദൈവങ്ങളെ ശപിച്ചുറഞ്ഞിടുന്നു...
തീറെഴുതി, തീറെഴുതി ജീവിങ്ങള്‍,
നകുക്കിനിയുമീ കാഴ്ചകള്‍ കണ്ടുപോകാം...
അണുകുടുമ്പത്തിന്റ്റെയാവലാതി
മരക്കൊമ്പുകളിലാടും കടക്കെണികള്‍,
മുന്നില്‍ പിടയും ജീവനു പോലും
വിലപേശിയാര്ക്കും ഭിഷഗ്വരന്മാര്,
പുലര്‍കാല വെട്ടം തിരിതെളിച്ചെത്തവേ
ഉള്ളില്‍ പിടയുന്ന മര്‍മ്മരങ്ങള്‍,
പരമാണു വിണ്ടഗ്നിനാളമായി തീര്‍ന്നതിന്-
ശേഷിപ്പുകള്‍ തൂത്തൊതുക്കിമാറ്റാം.
കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ നഗ്നത
വാഴയില വെട്ടി മറച്ചുവയ്ക്കാം.
പിന്നിലായി നീളുന്ന കൈകളില്‍
കീശയിലെനോട്ടുകളെണ്ണിയടുക്കി വയ്ക്കാം...
തീറെഴുതി, തീറെഴുതി ജീവിങ്ങള്‍,
നകുക്കിനിയുമീ കാഴ്ചകള്‍ കണ്ടുപോകാം...
Saturday, 27 December 2008
Subscribe to:
Posts (Atom)