പ്രിയ തോഴാ നിനക്കയി...
കശുമാവിന്‍ചോട്ടിലെ കരിയിലത്തണലും,
പാഞ്ചിത്തലപ്പിലെ മധുരക്കനിയും,
ശിവഗിരിക്കുന്നിലെ തെറ്റിപ്പഴവും അനാഥമായ് തീരുന്നു, എന്റെ തോഴാ…
ചുറ്റിലും കണ്ണൊന്നു പായിച്ചു പിന്നെ-
യൊരുരുളന്‍കല്ലാലെ മാവിലെറിയുവാന്‍,
പത്രാസുകാണിച്ചു പോകുന്നവര്‍ക്കൊക്കെ,
പിന്നാലെ ചെന്നൊരു കവിതയും മൂളുവാനാ-
ഗ്രഹമില്ലയോ, എന്റെ തോഴാ…
ജയിച്ചും തോറ്റും ചിരിച്ചും കരഞ്ഞും,
ഓരൊദിവസവുമെന്നില്‍മരിക്കുന്നു.
ഓരോ ശവദാഹം കഴിഞ്ഞുണരുമ്പോഴും,
കണ്ണുകള്‍ചുറ്റിലും നിന്നെ തിരയുന്നു.
പൊട്ടിത്തെറികളുമാര്‍ത്തനാദങ്ങളും,
കാതില്‍വന്നെത്തുമ്പോള്‍നെഞ്ചു പിടയുന്നു.
നീയതിനായൊരു വിദൂഷകനായിപോലു-
മില്ലെന്നു ഞാനെന്നുമെന്നോടുരയുന്നു.
കണ്വാശ്രമത്തിലെ കല്‍കുളത്തില-
രയാല്‍തറയിലൊന്നിരിക്കാന്‍,
വേലികളില്ലാത്ത ലോകത്ത് നിന്നാ-
പെയ്തുവരും മഴയൊന്നുകാണാന്‍
കൊതിയുള്ളിലുറുന്നു, എന്റെ തോഴാ…
വീണടിഞ്ഞുറയുന്ന മോഹങ്ങളിന്നും,
കുറുകുന്നുവോ നിന്നിലെന്നുള്ളു പോല്‍.
പിരിയില്ലയെന്നു നാം ചെയ്തുപോയ് സത്യം,
പുഞ്ചിരിച്ചന്നുമീ കാലവേഗം.
ഒരു കൊടുങ്കാറ്റായി, പേമാരിയായ് വന്നു-
നമ്മെയകറ്റുവാനായിരുന്നോ…
കുലുങ്ങിക്കുതിച്ചുവന്നെത്തിയീ കൂനയില്‍
നമ്മെക്കുടുക്കുവാനായിരുന്നോ…
ഒരു ജന്മനാടിന്റെ നിശ്വാസ ഗന്ധവും
ഈ കര്‍മ്മഭൂമിതന്‍ ആത്മവിശ്വാസവും
കൂടിക്കലര്‍ന്നൊരീ ഇന്നിന്റെ വ്യഥകളില്‍
ഉഴറുന്നു നിന്നെ നിനച്ചുഞാന്‍ തോഴാ...
ഒടുവിലൊരന്തിക്ക് ചെന്മുളന്തണ്ടിലൊ-
തുങ്ങി ഞാന്‍നില്‍കുന്ന നേരമെന്നില്‍,
ഒരു പുതുസ്വപ്ന നിലാവല പോലെ നീ-
ഒഴുകിവന്നെത്തേണമെന്റെ സൂര്യാ…
തോറ്റില്ലയെന്നീ കാലചക്രത്തോടുറക്കെ യുരയുവാനെന്റെ തോഴാ…
നീ തന്ന പുലരിയില്‍,നീ തന്ന സന്ധ്യയില്‍
നീയാം വെളിച്ചത്തിന്‍ നേരുറവയില്‍,
നീയാം നിലാവിലും നീയാം മഴയിലും
നീയാകുമീ ഗതിവിഗതിതന്‍ പെരും സത്തയില്‍
കൈകൂപ്പി നില്‍പ്പു ഞാന്‍ ഈ സ്നേഹതീരത്ത്-
ഇനിയൊരു പ്രളയം വന്നെത്തുവോളം...
അന്നലകളിലുതിരുന്ന നുരകളില്‍ നിന്നുമീ,
സ്നേഹദളങ്ങള്‍ നീ തൊട്ടറിഞ്ഞാല്‍,
ധന്യനായി ധന്യനായി ശൂന്യത പൂകുമീ
ദേഹിയൊരാനന്ദ നര്‍ത്തനമാടിടും.....
..................................................................വര്‍ക്കല ഹനി
Saturday, 7 July 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment